പുരുഷന്മാര്‍ക്കൊപ്പം സത്രീകളും കുടുംബനാഥകളാകുന്നതിനെ കുറിച്ചുള്ള സംസാരിക്കുന്നതിനിടെയാണ് ഈ സംഭവം. പോകുന്നവർ ഇപ്പോൾ പോകണമെന്നും ഇനി പറയാൻ പോകുന്നത് ഇതിനേക്കാൾ അപകടകരമായ കാര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞത് സദസിൽ പൊട്ടിച്ചിരിയുണർത്തി.
” ചിലര്‍ പോകുന്നതിന് കാര്യകാരണങ്ങളുണ്ട്. അത് നമുക്കറിയാം. പോകുന്നവര്‍ ഇപ്പോ പോണം. ഇനി പറയാന്‍ പോകുന്നത് അതിനേക്കാള്‍ അപകടകരമായ കാര്യങ്ങളാണ്. ചിലരൊക്കെ ബസ് റെഡിയാക്കി നിര്‍ത്തിയിട്ടിരിക്കുകയായിരിക്കും. ബാക്കിയുള്ളവരെ തപ്പുന്നതാ… ”
advertisement
‘ചില ആളുകളുണ്ട്, ഈ യോഗം പൊളിക്കുന്നത് എങ്ങനെയെന്ന് ഗവേഷണം നടത്തുന്നവർ. യോഗം എങ്ങനെ നടത്തണമെന്നല്ല, ഇതെങ്ങനെ പൊളിക്കുകയെന്നതാണ് ഇത്തരക്കാരുടെ ചിന്ത. അത് എനിക്ക് മനസിലായി ഈ വാഹനത്തിൽ വന്നവരെ ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കി ഉള്ളവരെ പിടിക്കാൻ വന്നതാ’- ഗോവിന്ദൻ മാഷിന്‍റെ തമാശ കലർന്ന പരാമർശം നിറചിരിയോടെയാണ് സദസ് ഏറ്റെടുത്തത്.
