കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മാതൃകാപരമായി പ്രവർത്തിച്ചവരാണ്. അതുകൊണ്ടാണ് എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വന്നത്. എൽ ഡി എഫിന്റെ കരുത്താണ് ശൈലജ ടീച്ചറെ മികച്ച മന്ത്രി ആക്കിയത് എന്നും എം വി ജയരാജൻ പറഞ്ഞു.
വീണ ജോർജ് കെ കെ ശൈലജയുടെ പിൻഗാമി; ധനകാര്യം കെ എൻ ബാലഗോപാലിന്; രാജീവിന് വ്യവസായം
പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതാണ് ഇടത് രീതി. ഉമ്മൻചാണ്ടി മരിക്കുന്നതു വരെ ഉമ്മൻചാണ്ടി ആയിരിക്കും, മരിച്ചു കഴിഞ്ഞാൽ ചാണ്ടി ഉമ്മൻ ആയിരിക്കും എന്നത് ബൂർഷ്വാ പാർട്ടികളുടെ രീതിയാണെന്നും എം വി ജയരാജൻ പരിഹസിച്ചു.
advertisement
ഇതിനിടെ, രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം അന്തിമമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും എ
വിജയരാഘവൻ അറിയിച്ചു. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ ആണെന്നും വിജയരാഘവൻ വ്യക്തമാക്കി.
പാർട്ടി എടുത്ത തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനം എടുത്തത്. എല്ലാം പരിഗണിച്ചാണ് പാർട്ടി തീരുമാനമെന്നും അതാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് എൽ ഡി എഫ് നേടിയതെന്നും ഇത് ജനകീയ അംഗീകാരമാണെന്നും എ വിജയരാഘവൻ പറഞ്ഞു. ജനങ്ങൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ജനങ്ങളുടെ
പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കും. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങ് ആയിരിക്കും. വീണാ ജോർജ് ആണ് സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യമന്ത്രി.