കുറിപ്പിന്റെ പൂർണ്ണരൂപം:
ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണല്ലോ നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക് കുറക്കാം.
- ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക .
- ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക. ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക.
- ബ്ലോക്കിൽ നിന്നും ഒരു വണ്ടിെയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക
- പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.
- പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.
advertisement
- റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.
- കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക. റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 14, 2024 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓണം ബ്ലോക്കിലാകരുത്'; വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവർക്ക് നിർദേശങ്ങളുമായി എംവിഡി