25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്‌റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കുന്നതിന് പകരം ഏതോ നാട്ടില്‍ പോയി മഞ്ഞില്‍ കളിക്കുകയാണെന്നും വിധവകള്‍ വീട്ടിലിരിക്കണമെന്നുമായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസംഗം. വിനോദയാത്രക്ക് പോയി വീഡിയോ ഇടുന്നത് തെറ്റാണന്നും മതപണ്ഡിതന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മതപണ്ഡിതന്റെ ഈ പ്രസംഗം നഫീസുമ്മയ്ക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് മകള്‍ ജിഫാന പറയുന്നത്. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശം ഇല്ലേയെന്നും ജിഫാന ചോദിക്കുന്നു.
advertisement
'കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഉമ്മയും മണാലിയിലേക്ക് പോയത്. ആദ്യമായി മഞ്ഞ് കണ്ട ഏറെ സന്തോഷിക്കുകയും അതൊരു റീൽസായി പുറത്ത് വരികയും ചെയ്തു. അതിനെതിരെ മതപണ്ഡിതന്റെ വിമര്‍ശനം വന്നതോടെ ഉമ്മയ്ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മരണവീട്ടില്‍പോലും പോകാനോ പറ്റുന്നില്ല. എല്ലാവരും പണ്ഡിതന്റെ പ്രഭാഷണത്തെ കുറിച്ച് പറയുന്നത് ഉമ്മയെ മാനസികമായി തളര്‍ത്തി'-ജിഫാന പറയുന്നു. ഒരു പ്രഭാഷണത്തിലൂടെ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണെന്നും ജിഫാന പറയുന്നു.