TRENDING:

പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്ത്: നഗരസഭയുടെ വികസനരേഖ പ്രഖ്യാപിക്കും; നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. രണ്ടു മണിക്കൂറോളം സമയമാണ് അദ്ദേഹം സംസ്ഥാനത്തുണ്ടാകുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. രണ്ടു മണിക്കൂറോളം സമയമാണ് അദ്ദേഹം സംസ്ഥാനത്തുണ്ടാകുക. ജനുവരി 23ന് രാവിലെ 10.30ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കും. റെയിൽവേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, തിരുവനന്തപുരം നഗരസഭയുടെ നഗരവികസന രേഖയുടെ പ്രഖ്യാപനം, ബിജെപി പൊതു സമ്മേളനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി തിരുവനന്തപുരത്ത്
പ്രധാനമന്ത്രി തിരുവനന്തപുരത്ത്
advertisement

റെയിൽവേക്കായി പ്രധാന വേദിക്ക് സമീപം 500 പേർക്ക് ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ് തീരുമാനം. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. നാല് ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.

തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന അമൃത് ഭാരത് ട്രെയിൻ സർവീസിനുള്ള റേക്കുകളിലൊന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും.

advertisement

15 മിനിറ്റ് ഇടവേളയ്ക്കു ശേഷമാണ് ബിജെപിയുടെ പൊതുസമ്മേളനം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പഞ്ചായത്തുതല ഭാരവാഹികളാണ് യോഗത്തിനെത്തുന്നത്.

12.40ന് പ്രധാനമന്ത്രി ചെന്നൈയിലേക്കു പോകും

രാജ്യത്തെ മറ്റു നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയ വികസന പദ്ധതികൾ തിരുവനന്തപുരം നഗരത്തിന് പരിചയപ്പെടുത്താനും നടപ്പാക്കുന്നതിന് തുടക്കമിടുന്നതിനുമായി ഫെബ്രുവരിയിൽ അഞ്ചുദിവസത്തെ നഗരവികസന കോൺക്ലേവ് ബിജെപി നടപ്പാക്കും. കോർപറേഷന്റെ നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മാതൃകാ പദ്ധതികൾ നടപ്പാക്കിയ വിവിധനഗരങ്ങളിലെ മേയർമാരെയും കേന്ദ്രസർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി അടുത്ത മാസം പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.

advertisement

23ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും സെന്‍ട്രല്‍ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്. ഇതിനായി ഇരുകൂട്ടരും സര്‍ക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരു പരിപാടികളും പുത്തരിക്കണ്ടത്തെ വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prime Minister Narendra Modi will arrive in Thiruvananthapuram on Friday. He will be in the state for about two hours

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്ത്: നഗരസഭയുടെ വികസനരേഖ പ്രഖ്യാപിക്കും; നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്
Open in App
Home
Video
Impact Shorts
Web Stories