ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി. കേരളത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അടുത്ത മാസം കേരളം സന്ദർശിക്കും എന്നാണ് വിവരം. കേരള സന്ദർശനത്തിനിടെ സംസ്ഥാനത്തെ ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ ചെയർമാൻ നേരിട്ടു കാണും.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് ലൗ ജിഹാദം വിവാദം ഒരിടവേളയ്ക്ക്ശേഷം വീണ്ടും കേരളത്തിൽ ചർച്ചയായത്. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം കോടതിയിൽ ഹാജരായ പെൺകുട്ടി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ഇപ്പോഴും സ്വന്തം മതത്തിൽ തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു.
advertisement
'ജോ ജോസഫ് സ്വന്തം ആൾ'; തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പി സി ജോർജ്
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും അവിടെ സ്ഥാനാർഥിയാകാനില്ലെന്നും പി സി ജോർജ്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചത് സ്ഥാനാർഥിയാകാനല്ല. എൽഡിഎഫ് സ്ഥാനാർഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നുവെന്നും പി സി ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി സി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ ഇന്നു നേരിൽ കാണുമെന്നും തൃക്കാക്കരയിൽ രണ്ടു മുന്നണികളും വർഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പി സി ജോർജ് പറഞ്ഞു.