Thrikkakara By-Election| തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: സിറോ മലബാർ സഭ

Last Updated:

''മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു''

കൊച്ചി: തൃക്കാക്കര (Thrikkakara) നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ (LDF Candidate) നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ. സ്ഥാനാർഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്ന് സിറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.
മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഡോ. ജോ ജോസഫ്: യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ പൂഞ്ഞാറിൽ നിന്നൊരു ഹൃദ്രോഗ വിദഗ്ധൻ
രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിറകിൽ ഉള്ളതെന്ന ആക്ഷേപം ഒരുവിഭാഗം ഉയർത്തിയിരുന്നു. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ വൈദികന്‍റെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാർത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തിയെന്നും ആക്ഷേപം ഉയർന്നിരുന്നു.
advertisement
41 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ട് തൃക്കാക്കരയിൽ നിർണ്ണായകമാണ്. ഇതിൽ വലിയ പങ്കും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള വിശ്വാസികളുടേതാണ്. വിശ്വാസികൾ രണ്ട് ചേരിയായി മാറിയതും തെരഞ്ഞെടുപ്പിൽ നിർണായകമാകും.
'ജോ ജോസഫ് സ്വന്തം ആൾ'; തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പി സി ജോ‍ർജ്
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും അവിടെ സ്ഥാനാർഥിയാകാനില്ലെന്നും പി സി ജോർജ്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചത് സ്ഥാനാർഥിയാകാനല്ല. എൽഡിഎഫ് സ്ഥാനാർഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നുവെന്നും പി സി ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺ​ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺ​ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി സി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാ‍ർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ ഇന്നു നേരിൽ കാണുമെന്നും തൃക്കാക്കരയിൽ രണ്ടു മുന്നണികളും വ‍​ർ​ഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പി സി ജോ‍ർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പി സി ജോർജ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election| തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: സിറോ മലബാർ സഭ
Next Article
advertisement
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
  • റൊമാനിയയിൽ 104 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ലോകത്ത് ഏറ്റവും കൂടുതൽ പ്രസവാവധി നൽകുന്ന രാജ്യം.

  • ദക്ഷിണ കൊറിയയിൽ 91 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ഏഷ്യയിലെ മികച്ച മാതാപിതൃ പിന്തുണയുള്ള രാജ്യങ്ങളിൽ ഒന്നായി.

  • പോളണ്ടിൽ 61 ആഴ്ച പ്രസവാവധി ലഭ്യമാക്കി, മാതാപിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിടാൻ അവസരം നൽകുന്നു.

View All
advertisement