കഴിഞ്ഞ ദിവസം നവകേരള സദസ് ഉദ്ഘാടന പ്രസംഗത്തിനിടെ ബസിന്‍റെ കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചു. ‘ഞങ്ങൾ പരിശോധിച്ചിട്ട് ആഡംബരമൊന്നും കണ്ടില്ല, മാഘ്യമങ്ങൾക്കു പരിശോധിക്കാം’- മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ് തുടങ്ങുന്നതിന് മുമ്പ് മന്ത്രി ആന്‍റണി രാജു ജില്ലാ പൊലീസ് ആസ്ഥാന വളപ്പിൽ നിർത്തിയിട്ടിരുന്ന ബസ് പരിശോധിച്ചിരുന്നു. ബസിന്‍റെ ശുചിമുറിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വാതിൽപ്പടിക്ക് പുറമെ ഇറങ്ങാനും കയറാനുമുള്ള ഹൈഡ്രോളിക് ലിഫ്റ്റും ബസിലുണ്ട്. ഇതിന്‍റെ ഉദ്ഘാടനം മന്ത്രി ആന്‍റണി രാജുവാണ് നിർവഹിച്ചത്. ബട്ടൺ അമർത്തിയാൽ ബസിൽനിന്ന് യാത്രക്കാരെ താഴെ എത്താക്കാനും, തിരികെ മുകളിലേക്ക് കയറാനും ഇത് ഉപയോഗിക്കാം. ഒരുസമയം ഒരാൾക്ക് മാത്രമാണ് ഹൈഡ്രോളിക് ലിഫ്റ്റ് വഴി ഇറങ്ങാനാകുക.
advertisement
Also Read- അടുക്കള, ബയോ ടോയ്ലറ്റ്; ബ്രൗൺ നിറത്തിൽ നവകേരള ബെൻസ് ബസ്
ബസിനുള്ളിൽ റിവോൾവിങ് ചെയർ ഉണ്ടെന്നും അത് ആഡംബരമാകുന്നത് എങ്ങനെയെന്നും ആന്‍റണി രാജു ചോദിച്ചു. മുഖ്യമന്ത്രക്കായി സജ്ജീകരിച്ച ഈ സീറ്റ് മുന്നിലേക്ക് നോക്കിയിരിക്കുന്നതുപോലെ പിന്നിലേക്ക് തിരിഞ്ഞ് മന്ത്രിമാരോട് സംസാരിക്കാൻ കഴിയുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റിവോൾവിങ് ചെയർ 180 ഡിഗ്രിയിൽ തിരിയുന്നവിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. ബസിനുള്ളിൽ രണ്ട് ദേശീയ പതാകകളുണ്ട്. കൂടാതെ പാട്ടു കേൾക്കാനും മറ്റുമായി സ്പീക്കറും ബസിലുണ്ട്. പുറമെ ബ്രൌൺ നിറം നൽകിയിട്ടുള്ള ബസിന്‍റെ വശങ്ങളിൽ കേരളത്തിലെ പ്രശസ്തമായ നിർമിതികളുടെ ഗ്രാഫിക്സുമുണ്ട്. പദ്മനാഭസ്വാമി സ്ഖേത്രം മുതൽ ബേക്കൽകോട്ടവരെയുള്ള ചിത്രങ്ങളാണ് ഇങ്ങനെ ഉൾപ്പെടുത്തിയത്.