TRENDING:

നവ കേരള സദസിന് പണം പിരിക്കരുതെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ

Last Updated:

സർക്കാർ ആവശ്യപ്പെട്ടാൽ തന്നെ ഒരു തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹൈക്കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നവകേരള സദസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാരിന് പണം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നവകേരള സദസിനായി പണം പിരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സർക്കാർ നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുനിസിപ്പാലിറ്റി നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യാഖ്യാനം അനുസരിച്ച് കഴിഞ്ഞ വർഷത്തെ വരവ് ചിലവുകളുടെ നീക്കിയിരിപ്പിന്റെ നിശ്ചിത ശതമാനം തുക എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം കൗൺസിലിനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ നവ കേരള സദസിന് നിശ്ചിത തുക നൽകണം എന്ന് സർക്കാരിന് ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി
ഹൈക്കോടതി
advertisement

അത്തരത്തിൽ സർക്കാർ ആവശ്യപ്പെട്ടാൽ തന്നെ ഒരു തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നവ കേരള സദസ്സിനെ നിശ്ചയിത തുക നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് കൗൺസിൽ ആണെന്ന് കോടതി ഉത്തരവിലൂടെ നിർദ്ദേശിച്ചു.

Also Read- ബി.എല്‍.ഒമാർ സംഘാടക സമിതിയില്‍; കേരളത്തെ തുലച്ചെന്ന് ജനങ്ങളോട് പറയാനാണ് നവകേരള സദസ്: വി.ഡി. സതീശൻ

മുനിസിപ്പാലിറ്റി നിയമത്തിന്റെ പരിധിയിൽ ആണ് ഈ വിഷയം എന്നതുകൊണ്ടുതന്നെ ഇന്നത്തെ ഇടക്കാല ഉത്തരവിലൂടെയുള്ള ഈ സ്റ്റേ പഞ്ചായത്തുകൾക്ക് നവ കേരള സദസ്സിനോ മറ്റോ തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബാധകം ആയിരിക്കില്ല.

advertisement

Also Read- നവകേരള സദസ്; കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവ കേരള സദസിന് നിർബന്ധമായും പണം നൽകണമെന്ന് സർക്കാർ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് പറവൂർ നഗരസഭയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കുര്യൻറെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവ കേരള സദസിന് പണം പിരിക്കരുതെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ
Open in App
Home
Video
Impact Shorts
Web Stories