TRENDING:

നഗരസഭാ ജയത്തിൽ തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

Last Updated:

ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ഒരു കോർപ്പറേഷൻ ബിജെപി സ്വന്തമാക്കുന്നത്

advertisement
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി.-എൻ.ഡി.എ.ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണെന്ന് എക്സിൽ പങ്കുവച്ച പോസ്റ്റിൽ മോദി പറഞ്ഞു.
News18
News18
advertisement

"സംസ്ഥാനത്തിൻ്റെ വികസന ലക്ഷ്യങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിൻ്റെ വളർച്ചയ്ക്കും, ജനങ്ങൾക്ക് ‘ഈസ് ഓഫ് ലിവിംഗ്’ (ജീവിത സൗകര്യം) വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, എൻഡിഎ. സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എൽഡിഎഫിനെയും കേരളത്തിന് മടുത്തു. നല്ല ഭരണം ഉറപ്പാക്കാനും, എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിതകേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഏക ഓപ്ഷൻ എൻഡിഎ മാത്രമാണെന്ന് അവർ കാണുന്നു"- പ്രധാനമന്ത്രി മോദി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തോടെ ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ഒരു കോർപ്പറേഷൻ ബിജെപി സ്വന്തമാക്കുന്നത്

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നഗരസഭാ ജയത്തിൽ തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി
Open in App
Home
Video
Impact Shorts
Web Stories