ശനിയാഴ്ച സ്കൂൾ അടച്ചാൽ അഞ്ചുനാൾ അവധി
ശബരിമല വിഷയത്തിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.യുവതീ പ്രവേശന വിവാദത്തിൽ സൂക്ഷിച്ചുനീങ്ങാൻ സർക്കാരിനു സിപിഎം നേരത്തേ നിർദേശം നൽകിയിരുന്നു. വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആ കെണിയിൽ പെട്ടുപോയവരുമുണ്ട്. സമയമെടുത്തും ക്ഷമാപൂർവവും തെറ്റിദ്ധാരണകളകറ്റാൻ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റി നിർദേശിച്ചത്.
പ്രളയ സമയത്തും ഇപ്പോഴും- കേരളത്തിന്റെ വീണ്ടെടുപ്പ് ചിത്രങ്ങൾ കാണാം
advertisement
വിധി നടപ്പാക്കുന്നതിൽ നിന്നു പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനു പിന്നോട്ടുപോകാൻ കഴിയില്ല. അതേസമയം ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാനും സർക്കാരോ പാർട്ടിയോ ഇല്ല. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു.
