ശനിയാഴ്ച സ്കൂൾ അടച്ചാൽ അഞ്ചുനാൾ അവധി
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് ഇത്തവണ മൂന്നു ദിവസത്തെ പൂജാ അവധി. മഹാനവമി ദിവസമായ 18നും വിജയദശമി ദിനമായ 19നും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇത്തവണ 16ന് വൈകിട്ട് പുസ്തക പൂജ ആരംഭിക്കുന്നതിനാൽ 17നു പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതോടെ ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ സ്കൂളുകൾക്ക് അവധിയായിരിക്കും. ശനിയാഴ്ച ക്ലാസുകളില്ലാത്ത സ്കൂളുകളിൽ കുട്ടികൾക്ക് ലഭിക്കുന്നത് അഞ്ചുദിവസത്തെ തുടർച്ചയായ അവധി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17ന് അവധിയായിരിക്കുമെന്നും പകരം പ്രവൃത്തിദിനം എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2018 10:32 PM IST


