തിരുവനന്തപുരം സ്വദേശിയാണ് പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. അപമാനം നേരിട്ട പെൺകുട്ടികൾക്ക് സൗജന്യമായി കൗൺസിലിംഗ് നൽകണമെന്നും നീറ്റ് പരീക്ഷ നടത്തിപ്പിന് പൊതു മാനദണ്ധം കൊണ്ടുവരാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യുപ്പെടുന്നുണ്ട്.
കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളേജിലാിരുന്നു നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം ജയിലിലായ കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു.
advertisement
Ragging | കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതി; ചെറിയ പ്രശ്നത്തെ അനാവശ്യമായി പർവതീകരിച്ചെന്ന് DDE റിപ്പോർട്ട്
തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്ന പരാതിയിൽ ഡിഡിഇ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സ്കൂളിലുണ്ടായ ചെറിയൊരു പ്രശ്നത്തെ അനാവശ്യമായി പർവതീകരിച്ചതാണ് പ്രധാന പ്രശ്നമെന്ന് ഡിഡിഇയുടെ റിപ്പോർട്ടിൽ പറയുന്നു.
അക്രമികളെ കണ്ടെത്താൻ നടത്തിയ വ്യാപക തെരച്ചിൽ വിദ്യാർത്ഥികളെ പരിഭ്രാന്തരാക്കിയെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികളിലെ ഈ പരിഭ്രാന്തി പിന്നീട് രക്ഷിതാകളിലേക്കും വ്യാപിച്ചു. വിഷയം വാർത്തയായതോടെ ചിത്രം തന്നെ മാറിയെന്നും ഡിഡിഇ റിപ്പോർട്ടിൽ പറയുന്നു.
സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എന്നാൽ അക്രമം നടത്തിയ കുട്ടികൾ ആരെന്ന് പരിക്കേറ്റ കുട്ടികൾക്കോ സ്കൂളിലെ അധ്യാപകർക്കോ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളും ഇതുവരെ ലഭ്യമല്ല.
ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങൾ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയിൽ പറയുന്നു.