പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ കെഎസ്ആർടിസി ബസ് മൂന്നാറില്‍ ആണ് സജ്ജമാകുന്നത്. ഒരേസമയം 16 പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന എസി ബസുകളാണ് ഒരുക്കുന്നത്. കിടക്കയും, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ആണ് താമസ സൗകര്യം ബസില്‍ തയ്യാറാക്കുന്നത്.
Also Read: കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ ബസുകള്‍ക്കും ആവശ്യം; രൂപമാറ്റം വരുത്തിയ KSRTC ബസുകൾ ഇനി കടകളാകും
advertisement
ബസ് പാർക്ക് ചെയ്യുന്ന ഡിപ്പോയിലെ ശുചിമുറികള്‍ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. കെഎസ്‌ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര മേഖലകളില്‍ മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം എന്ന ആശയം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്‌ആര്‍ടിസി ബസുകൾ കച്ചവട സ്ഥാപനങ്ങൾ ആക്കുന്ന ജോലികളും നടന്നുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2020 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ബസില്‍ താമസ സൗകര്യം; പുതിയ പദ്ധതിയുമായി KSRTC