Also Read- മോഹൻലാലിന്റെ ആറാട്ട്; 2 ദിവസം കൊണ്ട് റയിൽവേയ്ക്ക് നൽകിയത് 23 ലക്ഷം
ഒരു കുപ്പിക്ക് 40 രൂപ വർധിക്കുമ്പോൾ 35 രൂപ സർക്കാരിനും 4 രൂപ മദ്യവിതരണ കമ്പനികൾക്കും ഒരു രൂപ കോർപറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ വില ആഗസ്റ്റോടെ കുറഞ്ഞേക്കുമെന്നാണ് അധികൃതർ പറയുന്നത്. വിദേശ മദ്യനിർമാതാക്കളിൽനിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയിൽ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വിൽപ്പന വില 1170 രൂപയാകും. ഇതിൽ നൂറു രൂപ മദ്യനിർമാതാക്കൾക്കും 1049 രൂപ സർക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവർധന വരുമ്പോൾ, ചില്ലറ വിൽപ്പന വില 1252 രൂപയാകും
advertisement
ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മദ്യവില
ജവാൻ റം (1000 മില്ലി)- നിലവിലെ വില 560, പുതുക്കിയ വില 590, വർധന 30 രൂപ
ഓൾഡ് പോർട്ട് റം (1000 മില്ലി) - നിലവിലെ വില 660, പുതുക്കിയ വില 710, വർധന 50 രൂപ
സ്മിർനോഫ് വോഡ്ക (1000മില്ലി) - നിലവിലെ വില 1730, പുതുക്കിയ വില 1800, വർധന 70രൂപ
ഓൾഡ് മങ്ക് ലെജൻഡ് (1000 മില്ലി) - നിലവിലെ വില 2020, പുതുക്കിയ വില 2110, വർധന 90 രൂപ
മാക്ഡവൽ ബ്രാൻഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 820, വർധന 50 രൂപ
ഹണിബീ ബ്രാൻഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ
മാൻഷൻ ഹൗസ് ബ്രാൻഡി (1000മില്ലി)- നിലവിലെ വില 950, പുതുക്കിയ വില 1020, വർധന 70 രൂപ
മക്ഡവൽ സെലിബ്രേഷൻ ലക്ഷ്വറി റം (1000മില്ലി)- നിലവിലെ വില 710, പുതുക്കിയ വില 760, വർധന 50 രൂപ
Also Read- യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ഇറങ്ങിയോടി; ഒരു സംഘം പിന്നാലെയെത്തി മർദിച്ചു
വൈറ്റ് മിസ്‌ചീഫ് ബ്രാൻഡി (1000മില്ലി) - നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ
8 പിഎം ബ്രാൻഡി (1000മില്ലി) - നിലവിലെ വില 690, പുതുക്കിയ വില 740, വർധന 50 രൂപ
റോയൽ ആംസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 890, പുതുക്കിയ വില 950, വർധന 60 രൂപ
ഓൾഡ് അഡ്മിറൽ ബ്രാൻഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വർധന 50 രൂപ
മലബാർ ഹൗസ് ബ്രാൻഡി (500മില്ലി) - നിലവിലെ വില 390, പുതുക്കിയ വില 400, വർധന 10 രൂപ
ബിജോയിസ് ബ്രാൻഡി (500 മില്ലി)- നിലവിലെ വില 390, പുതുക്കിയ വില 410, വർധന 20 രൂപ
ഡാഡി വിൽസൻ റം (500 മില്ലി) - നിലവിലെ വില 400, പുതുക്കിയ വില 430, വർധന 30 രൂപ
മദ്യനിർമാണ കമ്പനികൾ ആവശ്യപ്പെട്ടത് 11.6 ശതമാനം വില വർധന
11.6 ശതമാനം വില വർധനവ് വേണമെന്നാണ് മദ്യ നിർമാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പലപ്പോഴായി വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം മദ്യക്കമ്പനികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2013–14ലെ ടെണ്ടര്‍ പ്രകാരമുള്ള ഇടപാടാണ് മദ്യക്കമ്പനികളും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും നില്‍ക്കുന്നത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.
സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടര്‍ അനുസരിച്ചാണ് ഇപ്പോഴും ബിവറേജസ് കോർപറേഷന് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെ മദ്യ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ചെലവാണ് മദ്യക്കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. ഏറെ നാളായി വില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. കോവിഡ് പ്രതിസന്ധി കമ്പനികളെയും ബാധിച്ചതോടെ ഈ ആവശ്യം കൂടുതല്‍ ശക്തമാവുകയും ചെയ്തു.