കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ് മേൽവിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം.
അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് തീരുമാനമെടുക്കാം. എന്നാൽ സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാൽ മിക്ക മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.
advertisement
മറ്റു സംസ്ഥാനങ്ങളിൽ നിന്നെടുത്ത ലൈസൻസ് കാലാവധിയെത്തുന്നതിനു മുൻപേ പുതുക്കാൻ പോലും കേരളത്തിൽ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം. ലൈസൻസ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്. ഈയിടെ കേരളത്തിൽ ലൈസൻസ് അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.