ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോകുന്നതിനിടെയായിരുന്നു സുജാത ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ 680 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. പ്രസവശേഷം സുജാത ഭര്‍ത്താവിനൊപ്പം നടന്നു ഊരിലെ വീട്ടിലെത്തി.
Also Read- കോഴിക്കോട് ടിപ്പറും ബുള്ളറ്റും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു
ആറുമാസം ഗര്‍ഭിണിയായ സുജാതയെ കഴിഞ്ഞ 17നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരും സഹായിക്കാനില്ലാത്തതിനാല്‍ ആശുപത്രി വിട്ട് ഇറങ്ങിയെന്ന് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു.
advertisement
തുടര്‍ന്ന് ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ ഉള്‍വനത്തിലെത്തി കാട്ടുചോല കണ്ടെത്തി സമീപത്തുകുടില്‍ കെട്ടി താമസിക്കുകയായിരുന്നു. അമ്മ കമലം, സഹോദരി തത്ത എന്നിവരം ഒപ്പുമുണ്ടായിരുന്നു. 23ന് വൈകിട്ടാണ് സുജാത പ്രസവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
February 25, 2023 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് കാട്ടുചോല തേടിപ്പോകുന്നതിനിടെ ഉള്‍ക്കാട്ടില്‍ പ്രസവിച്ച അദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു