ശിവശങ്കറിന് എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുത്തിരുന്നത് എഡിജിപി അജിത് കുാറാണെന്നാണ് സ്വപ്ന പറയുന്നത്. അജിത്ത് കുമാറിനെ വ്യക്തിപരമായി അറിയില്ല. പക്ഷെ, ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടയിൽ പൊലീസ് ചെക്കിംഗ് ഇല്ലാതിരിക്കാൻ ഒരാൾ സഹായിച്ചിരുന്നു. അത്, അജിത് കുമാറാകാനാണ് സാധ്യത. തന്നെ മനഃപൂർവ്വം കേരളത്തിൽ നിന്നും മാറ്റിയതാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു.
കേരളം വിടാൻ നിർബന്ധിച്ചത് എം ശിവശങ്കറാണ്. കേരളം വിട്ടതിന് ശേഷം എല്ലാ കാര്യങ്ങളും നോക്കിയത് സന്ദീപ് നായരാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ബെംഗുളൂരുവിലേക്ക് കടക്കുന്നതിനിടയിൽ വണ്ടി നിർത്തി പുറത്തിറങ്ങിയാണ് സന്ദീപ് സംസാരിച്ചിരുന്നത്. ഈ സംഭാഷണം ശിവശങ്കറിനോടായിരുന്നു എന്നാണ് സൂചന. വഴികാട്ടുന്നതിനായി ശിവശങ്കറിനെ നിയന്ത്രിച്ചിരുന്നത് എഡിജിപി അജിത്ത് കുമാറാണെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
advertisement
ബെഗളൂരുവിൽ നിന്നും തന്നെ ഒറ്റയ്ക്ക് നാഗാലാൻഡിലേക്ക് കൊണ്ടു പോകാൻ പദ്ധതി ഇട്ടിരുന്നു. ആ യാത്രയിൽ തന്നെ ഇല്ലാതാക്കാൻ പദ്ധതി ഇട്ടിരുന്നതായും കേസ് തന്റെ പേരിൽ ആക്കാൻ ശ്രമിച്ചിരുന്നതായും സ്വപ്ന പറയുന്നു. താൻ ഒളിച്ചോടിയെന്നോ ആത്മഹത്യ ചെയ്തെന്നോ പറയാനായിരുന്നു ശ്രമമെന്നും, എന്നാൽ അതിന് അവർക്ക് കഴിഞ്ഞില്ലെന്നും സ്വപ്ന വ്യക്തമാക്കുന്നു. തന്റെ ജീവിതം നശിപ്പിച്ചത് ശിവങ്കരാണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് എം ആർ അജിത്ത് കുമാറാണെന്നായിരുന്നു സരിത്തിന്റെ വെളിപ്പെടുത്തൽ. 2022 ജൂൺ എട്ടിന് തന്നെ പിടിച്ചുകൊണ്ടുപോയ സംഘം സ്വപ്നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അറിയുന്നതിനായാണ്. പൂജപ്പുര ജയിലിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പരാതി നൽകാൻ ജയിൽ സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി. ED ക്കെതിരെ പരാതി എഴുതി നൽകിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നുമാണ് സരിത്ത് പറഞ്ഞത്.
