ആഗസ്റ്റ് 12ന് 'മാധ്യമം' പ്രസിദ്ധീകരിച്ച 'സർക്കാർ സെൻട്രൽ പ്രസിൽനിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടു' എന്ന തലക്കെട്ടിൽ 'അനിരു അശോകൻ' എന്ന ലേഖകന്റെ വാർത്തയാണ് വ്യാജ വാർത്തയായി മുദ്രയടിച്ചത്. വകുപ്പ് അധികാരികളുടെ വിയോജനക്കുറിപ്പിന്റെ മറവിൽ യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെയാണ് 'ഫേക്ക് ന്യൂസ്' എന്ന് മുദ്രകുത്തി മുഖ്യമന്ത്രിക്ക് കീഴിലെ വിവര പൊതുജന സമ്പർക്ക വകുപ്പ് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
ഇതു വ്യാജവാർത്തയാണെന്ന് ഇന്നലെ പിആർഡി ഫാക്ട് ചെക് വിഭാഗം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ ലേഖകൻ പിആർഡിയിൽ ബന്ധപ്പെട്ടപ്പോൾ അച്ചടി വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് ഇടുകയായിരുന്നെന്നാണ് ലഭിച്ച വിശദീകരണം. ഇതു സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് പിആർഡി പോസ്റ്റ് പിൻവലിച്ച് തടിയൂരിയത്. ഇതിനിടെ വാർത്ത ശരിവച്ചുകൊണ്ട് പൊലീസ് അച്ചടി വകുപ്പ് ജീവനക്കാരനെതിരെ കേസുമെടുത്തിട്ടുണ്ട്. ഒന്നാം ഗ്രേഡ് ബൈൻഡർ വി.എൽ. സജിക്കെതിരെയാണ് അതിരഹസ്യസ്വഭാവമുള്ള രേഖകൾ നശിപ്പിച്ചതിനും വിശ്വാസവഞ്ചനക്കും കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
advertisement
TRENDING 'തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടൽ'; അന്വേഷണം ആവശ്യപ്പെട്ട് മാർക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത് [NEWS]COVID 19 | കേരളത്തിൽ നിന്ന് പോയ 227 പേർക്ക് മറ്റു സംസ്ഥാനങ്ങളിൽ വച്ച് കോവിഡ് ബാധിച്ചു [NEWS] രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ[NEWS]
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്ക് ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിന് കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വർണക്കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകളെത്തുടർന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ട ഫാക്ട് ചെക് വിഭാഗം, വാർത്തകൾ സർക്കാരിനെതിരെങ്കിൽ വ്യാജമാണെന്ന് വിലയിരുത്തുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.