TRENDING:

News18 Exclusive| നയിക്കാൻ കെസി വേണുഗോപാൽ? ആലപ്പുഴയിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം

Last Updated:

പയ്യന്നൂർ സ്വദേശിയായ ദേശീയ നേതാവിന്റെ രാഷ്ട്രീയതട്ടകമായ ആലപ്പുഴ മണ്ഡലമാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. എഐസിസി നടത്തിയ സർവേയിൽ കെ.സി വേണുഗോപാൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ വന്നതിനെ തുടർന്നാണ് ഈ സുപ്രധാന നീക്കം.
News18
News18
advertisement

യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിർന്ന നേതാവായ വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പയ്യന്നൂർ സ്വദേശിയായ ദേശീയ നേതാവിന്റെ രാഷ്ട്രീയതട്ടകമായ ആലപ്പുഴ മണ്ഡലമാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാലിനും വിയോജിപ്പില്ലെന്ന് സൂചന.

സംഘടനാ ചുമതലയുള്ള AICC ജനറൽ സെക്രട്ടറി ആയതുകൊണ്ട് തന്നെ അന്തിമ തീരുമാനം എടുക്കുക ഹൈക്കമാൻഡ് ആയിരിക്കും.

ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാൽ വോട്ടർമാരുമായി സംവദിച്ചു തുടങ്ങിയിരുന്നു. ഇതിൻ്റെ

advertisement

ദൃശ്യങ്ങൾ വൈറൽ ആയിരുന്നു.

എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം ഉണ്ടെങ്കിലും ചില ഇടങ്ങളിൽ വിട്ടുവീഴ്ച്ച ഉണ്ടാകും എന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇക്കാര്യത്തിൽ കെ സി വേണുഗോപാൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News18 Exclusive| നയിക്കാൻ കെസി വേണുഗോപാൽ? ആലപ്പുഴയിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം
Open in App
Home
Video
Impact Shorts
Web Stories