തലശ്ശേരിയിൽ ഹോട്ടലിൽ ജോലിചെയ്യുകയായിരുന്നു രാജ്കുമാർ. ഇതിന് തൊട്ടടുത്തായിരുന്നു താമസവും. ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയ എൻഐഎ സംഘം ഹോട്ടൽ തൊളിലാളികളുടെ മുറിയിൽ കയറി പരിശോധിക്കുകയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും ചെയ്തു. എൻഐഎ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന പ്രതിയുടെ ചിത്രവും ആധാർ കാർഡിലെ ചിത്രവും ഒത്തു നോക്കിയാണ് രാജ്കുമാറിനെ പിടികൂടുയത്. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് പ്രതിയെ തിരിച്ചറിയുന്നത് എളുപ്പമാക്കി. നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് പിടിയിലായ രാജ്കുമാർ എന്നാണ് വിവരം. ഇയാളുടെ നീക്കങ്ങൾ കുറച്ച് ദിവസമായി എൻഐഎ നിരീക്ഷിച്ച് വരികയായിരുന്നു.
advertisement
ഹോട്ടൽ ജോലിക്ക് ആളെ വേണമെന്ന സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് രാജ്കുമാർ തലശ്ശേരിയിലെത്തിയത്. നാല് ദിവസം മുൻപാണ് ജോലിക്കായി രാജ്കുമാർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് ഹോട്ടൽ അധികൃതരോട് പറഞ്ഞത്. തുടർന്ന് തലശ്ശേരിയിലെ സ്ഥാപനത്തിലെത്തി ആധാർ വിവരങ്ങൾ കൈമാറി ജോലിയും തുടങ്ങി. മൂന്ന് ദിവസത്തെ ജോലിക്ക് ശേഷമാണ് രാജ്കുമാർ എൻഐഎയുടെ പിടിയിലാകുന്നത്. ഇയാൾ അധികമാരോടും സംസാരിച്ചിരുന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു.
പ്രതിയിൽ നിന്ന് വ്യാജ പാസ്പോർട്ടും പിടിച്ചെടുത്തതായാണ് വിവരം. തരൂരിൽ നിന്ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയിരുന്നെണ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് തലശ്ശേരിയിലേക്ക് പോകുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുലാണ് പ്രതിയെ എൻഐഎ പിടികൂടുന്നത്. കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലേക്കെത്തിയത്. വിവിധ ജില്ലകളിൽ സഞ്ചരിച്ച ശേഷമാണ് തിരൂരിലും പിന്നീട് തലശ്ശേരിയിലുമെത്തിയത്.