TRENDING:

സ്വർണ്ണക്കടത്ത് കേസിൽ 12 പ്രതികൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് എൻ.ഐ.എ.

Last Updated:

കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 21 പേർ അറസ്റ്റിലായിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ. സമർപ്പിച്ച കുറ്റപത്രത്തിൽ 20 പ്രതികൾ. ഇവരിൽ 12 പേർക്ക് തീവ്രവാദ ബന്ധമെന്ന് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നു. ആക്ട് 20 അനുസരിച്ച് പ്രതികൾ ഭീകരപ്രവർത്തനം നടത്തിയതായാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾ ഭീകര സംഘമായി പ്രവർത്തിക്കുകയും ഇതിലേക്ക് ആളുകളെ ചേർക്കുകയും ചെയ്തു. ടെലിഗ്രാം മുതലായ ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ ആശയ വിനിമയം നടത്തിയതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
advertisement

2019 ജൂണിനും 2020 മെയ് മാസത്തിനും  ഇടയിൽ 167 കിലോഗ്രാം സ്വർണ്ണം നയതന്ത്ര ബാഗേജിലൂടെ കടത്തിയെന്നാണ് കേസ്. യു.എ.ഇ. കോൺസൽ ജനറലിൻ്റെ പേരിലാണ് നയതന്ത്ര ബാഗുകൾ എത്തിയത്. എന്നാൽ കോൺസൽ ജനറലിനെയോ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെയോ കേസിൽ പ്രതി ചേർത്തിട്ടില്ല. സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയതിനാൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. സ്വപ്നയും സരിത്തും അടക്കം 20 പ്രതികളാണ് കേസിൽ ഉള്ളത്.

കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 21 പേർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും വിദേശത്താണുള്ളത്. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണ പിള്ളയാണ് കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

advertisement

സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുൻപാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രതികളിൽ ഏഴുപേർ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് പണം നൽകിയവർ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്.

സന്ദീപ് നായർ നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകി മാപ്പുസാക്ഷിയായിരുന്നു. കേസിലെ തന്റെ പങ്കാളിത്തവും മറ്റ് കൂട്ടുപ്രതികളുടെ പങ്കാളിത്തവുമാണ് ആലുവ മജിസ്ട്രേട്ട് കോടതിയിൽ സന്ദീപ് കുറ്റസമ്മത മൊഴിയായി നൽകിയത്. ഇത് പരിഗണിച്ച് സന്ദീപിനെ കേസിലെ മാപ്പുസാക്ഷിയാക്കണമെന്ന ആവശ്യവും എൻ.ഐ.എ. കോടതിക്കു മുന്നിൽ വെച്ചിട്ടുണ്ട്.

advertisement

കേസിൽ യു.എ.പി.എ. നിലനിൽക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഇനിയും കേസിൽ പിടികൂടാനുള്ള പ്രതികൾക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതൽ കുറ്റപത്രങ്ങൾ കോടതിക്കു സമർപ്പിക്കും.

കേസിലെ പ്രതികളിൽ ചിലർ വിദേശത്തുണ്ട്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇനി പൂർത്തികരിക്കാനുമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിൻസിനെ വിദേശത്തു നിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികൾ ഇപ്പോഴും വിദേശത്താണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വർണക്കടത്ത് കേസിൽ അന്വേഷണവുമായി എൻ.ഐ.എ.യുടെ രണ്ട് സംഘങ്ങൾ യു.എ.ഇ. സന്ദർശിച്ചിരുന്നു. രണ്ടാം സംഘത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ചുപേരാണ് അന്വേഷണത്തിനായി യു.എ.ഇ.യിലേക്കു പോയത്. ആദ്യം ഡൽഹിയിൽ നിന്നുള്ള എസ്.പി.യടക്കം രണ്ടു പേരാണ് യു.എ.ഇ.യിലേക്കു പോയിരുന്നത്. കേസിലെ തീവ്രവാദ ബന്ധത്തിനു കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് യു.എ.ഇ.യിലേക്ക് രണ്ട്  അന്വേഷണ സംഘങ്ങൾ പോയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണ്ണക്കടത്ത് കേസിൽ 12 പ്രതികൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് എൻ.ഐ.എ.
Open in App
Home
Video
Impact Shorts
Web Stories