TRENDING:

പോപ്പുലർ ഫ്രണ്ടിന് നിർണായക വിവരങ്ങൾ കൈമാറിയ കേരളാ പോലീസിലെ ഉദ്യോഗസ്ഥരേക്കുറിച്ച് NIA അന്വേഷണം

Last Updated:

കേരള പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി.കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില പ്രാദേശിക ശക്തി കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിയ്ക്ക് കൈമാറിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ പൊലീസ്ഉദ്യോഗസ്ഥർക്ക് സംഘടനയുടെ സാമ്പത്തിക സഹായമുളളതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.

Also Read- തീവ്രവാദസ്വഭാവമുളള സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

സംശയിക്കപ്പെടുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. സംസ്ഥാന പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുള്ളത്.

advertisement

Also Read-പോലീസിന്റെ ഔദ്യോഗിക വിവരം SDPIക്ക് ചോർത്തിയ പൊലീസുകാരനെ പിരിച്ചുവിട്ടു

കേരള പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ അനസ് പി കെ എന്ന സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇപ്പോൾ ഒളിവിലുളള പോപ്പുലർ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പങ്കുവെച്ച കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ടിന് നിർണായക വിവരങ്ങൾ കൈമാറിയ കേരളാ പോലീസിലെ ഉദ്യോഗസ്ഥരേക്കുറിച്ച് NIA അന്വേഷണം
Open in App
Home
Video
Impact Shorts
Web Stories