ഏതൊക്കെ നേതാക്കളാണ് ഹിറ്റ്ലിസ്റ്റിൽ ഉള്ളതെന്ന് എൻഐഎ വ്യക്തമാക്കിയിട്ടില്ല. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. പോപ്പുലർ ഫ്രണ്ട് നേതാക്കൾ നടത്തിയ വധശ്രമ ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷണം വേണമെന്നാണ് എൻഐഎ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
Also Read- വയനാട്ടില്‍ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകര്‍ അറസ്റ്റില്‍
ഇന്നലെ കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് നടന്നിരുന്നു. താണയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിന് സമീപത്തുള്ള സ്ഥാപനങ്ങളിലും സ്വകാര്യ സൂപ്പർമാർക്കറ്റിലുമാണ് പരിശോധന നടന്നത്. ഇവിടെനിന്ന് ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു.
advertisement
Also Read- കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു
മട്ടന്നൂർ, പാലോട്ട് പള്ളി, ചക്കരകല്ല്, നടുവനാട് തുടങ്ങിയ ഇടങ്ങളിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. കഴിഞ്ഞദിവസം ഹർത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങൾ ജില്ലയിൽ അരങ്ങേറിയിരുന്നു. ഇതിനു പുറകിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്.
വെള്ളിയാഴ്ച്ച നടന്ന റെയ്ഡിൽ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി.