വയനാട് മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ഔദ്യോഗിക കൃതനിർവഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഞായറാഴ്ച86 വൈകിട്ട് വ്യാപക റെയ്ഡ് നടന്നിരുന്നു. താണയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിന് സമീപത്തുള്ള സ്ഥാപനങ്ങളിലും സ്വകാര്യ സൂപ്പർമാർക്കറ്റിലും റെയ്ഡ് നടന്നു. ഇവിടെനിന്ന് ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു.
Also Read:- പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണം; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 1287 പേർ
മട്ടന്നൂർ, പാലോട്ട് പള്ളി, ചക്കരകല്ല്, നടുവനാട് തുടങ്ങിയ ഇടങ്ങളിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. കഴിഞ്ഞദിവസം ഹർത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങൾ ജില്ലയിൽ അരങ്ങേറിയിരുന്നു. ഇതിനു പുറകിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്.
പെട്രോൾ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാൻ ആരിൽ നിന്നാണ് നിർദ്ദേശം ലഭിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സു ഉൾപ്പെടെയുള്ള വിഷയങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നത്. ഇതിൻറെ ഭാഗമായാണ് കണ്ണൂർ ജില്ലയിൽ വ്യാപക റെയിഡ് നടത്തിയത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, PFI, Popular front of India, Wayanad