- നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2
- സൂക്ഷ്മ പരിശോധന ജൂൺ 3
- പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5
- വോട്ടെടുപ്പ് ജൂൺ 19
- വോട്ടെണ്ണൽ ജൂൺ 23
മണ്ഡലം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം. നഗരസഭയിലും രണ്ടു പഞ്ചായത്തുകളിലും ഇടതിനാണു ഭരണം. അഞ്ച് പഞ്ചായത്തുകളിൽ യുഡിഎഫ്.
advertisement
വോട്ടർമാർ
- പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,32,384
- 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡേഴ്സും
- പോളിങ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർധിപ്പിച്ചു
- 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ
- മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 1048 സ്ത്രീകൾ
- അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും
മണ്ഡല ചരിത്രം
- 1965-ൽ നിലമ്പൂർ മണ്ഡലം രൂപവത്‌കൃതമായതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കുഞ്ഞാലിയാണ് വിജയിച്ചത്. അന്നത്തെ എതിരാളി ആര്യാടൻ മുഹമ്മദായിരുന്നു. 7161 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം.
- 1967-ലും കുഞ്ഞാലിയുടെ വിജയം ആവർത്തിച്ചു. ഭൂരിപക്ഷം 9789 ആയി. എതിരാളി ആര്യാടൻ മുഹമ്മദ്.
- 1969 ജൂലായ് 26-ചുള്ളിയോട് അങ്ങാടിയിൽ നടന്ന വെടിവെപ്പിൽ എംഎൽഎയായിരുന്ന കുഞ്ഞാലിക്ക് വെടിയേറ്റ് മരിക്കുന്നു. ആര്യാടൻ മുഹമ്മദ് അറസ്റ്റിലായി.
- 1970 (ഉപതിരഞ്ഞെടുപ്പ്)- കോൺഗ്രസിന്റെ എം പി ഗംഗാധരൻ ജയിച്ചു. ഭൂരിപക്ഷം-2811. എതിരാളി സി പി അബൂബക്കർ.
- മന്ത്രിസഭ രാജിവെച്ചതിനെത്തുടർന്ന് 1971-ൽ തിരഞ്ഞെടുപ്പ്. എം പി ഗംഗാധരൻ ജയിച്ചു.
- 1977-ൽ സെയ്ദാലിക്കുട്ടിക്കെതിരേ മത്സരിച്ച ആര്യാടൻ മുഹമ്മദ് ആദ്യ വിജയം നേടി. എതിരാളി സിപിഎമ്മിന്റെ കെ സൈദാലിക്കുട്ടി.
- 1980- സി ഹരിദാസ് (കോൺഗ്രസ്-യു, ഭൂരിപക്ഷം-6423), എതിരാളി-ടി കെ ഹംസ (കോൺഗ്രസ്-ഐ) (എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് മത്സരിക്കാനായി സി ഹരിദാസ് രാജിവെക്കുന്നു).
- 1980-ൽ നടന്ന തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് 18,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആര്യാടൻ മുഹമ്മദ് ജയിക്കുന്നു.
- 1982-ആര്യാടൻ മുഹമ്മദ് എൽഡിഎഫ് വിട്ട് യുഡിഎഫിനുവേണ്ടിയും ടി കെ ഹംസ യുഡിഎഫ് വിട്ട് എൽഡിഎഫിനുവേണ്ടിയും മത്സരിക്കുന്നു. 1566 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ടി കെ ഹംസ ജയിക്കുന്നു.
- 1987 മുതൽ 1991, 1996, 2001, 2006, 2011 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ആര്യാടൻ മുഹമ്മദാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
- 2016-പി വി അൻവർ (എൽഡിഎഫ്) വിജയിച്ചു, എതിരാളി-ആര്യാടൻ ഷൗക്കത്ത് (കോൺഗ്രസ്).
- 2021-പി വി അൻവർ (എൽഡിഎഫ്) വിജയിച്ചു, എതിരാളി-വി വി പ്രകാശ് (കോൺഗ്രസ്)
- 2025 ജനുവരി 13- പി വി അൻവർ എൽഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് എംഎൽഎ സ്ഥാനം രാജിവെക്കുന്നു
- 2025 മെയ് 25 - ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
advertisement
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 26, 2025 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എത്ര പേർ വോട്ട് ചെയ്യും? എത്ര ബൂത്തുകൾ? മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം