ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, “ഇന്ത്യ – പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ, പറയാൻ സൗകര്യമില്ല” എന്നായിരുന്നു മൈക്ക് തട്ടിയുള്ള പ്രതികരണം.
മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം ആണ് പരാതി നൽകിയത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ഇഡി ചോദ്യം ചെയ്തത്. ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 2012 ൽ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്.
advertisement
ആദ്യം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 16, 2023 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' ഇന്ത്യാ പാകിസ്ഥാൻ ഫുട്ബോൾ കളിയെപ്പറ്റി ചർച്ചയായിരുന്നു'; ഇഡി വിളിപ്പിച്ചതിന് പിവി അൻവർ എംഎല്‍എയുടെ ക്ഷോഭം