ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ഇൻസ്റ്റഗ്രാമിന് പൊലീസ് കത്തയച്ചു. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാകും. ഈ ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മിഹിർ ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയായിരുന്ന മിഹിർ അഹമ്മദിനെ (15) ജനുവരി 15നാണ് ഫ്ലാറ്റിൽനിന്നു വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സഹപാഠികളുടെ ക്രൂര റാഗിങ് മൂലമാണ് മകൻ മരിക്കാനിടയായത് എന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ മാതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമത്തിൽ കുറിപ്പും ഇട്ടിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 01, 2025 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ജസ്റ്റിസ് ഫോർ മിഹിർ’ പേജിന് പിന്നിലാര്? ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ സഹപാഠികളുടെ മൊഴിയെടുത്തു
