നിപാ വൈറസിന്‍റെ ഹ്യൂമൻ സ്വീകൻസിങ്ങിൽ അതേ വൈറസ് ആണെന്ന് സാമ്യം ഇപ്പോഴും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വവ്വാൽ സാമ്പിൾ ശേഖരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ ആരായാലും 21 ദിവസം ഐസൊലേഷൻ നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്നും നിപ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. നിപ പരിശോധനക്കയച്ച 49 സാംപിളുകള്‍ കൂടി നെഗറ്റീവായി. ഇനി, 36 ഫലങ്ങള്‍ കൂടി അറിയാനുണ്ട്. നിലവില്‍ 11 പേരാണ് ഐസോലേഷനില്‍ ഉള്ളതെന്ന് വീണാ ജോർജ് പറഞ്ഞു. നേരത്തെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതുവയസുകാന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതേ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ആദ്യ പോസിറ്റീവ് കേസിന്‍ഖെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ക്വാറന്‍റൈൻ പൂര്‍ത്തിയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ ഒരു ആരോഗ്യപ്രവര്‍ത്തകൻ ഉള്‍പ്പെടെ നാല് പേരാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
advertisement
Also Read- നിപ: ഹൈ-റിസ്ക് സമ്പർക്ക പട്ടികയിലെ 61 പേരുടെ സ്രവ പരിശോധനാഫലങ്ങൾ നെഗറ്റീവ്
അതേസമയം, ചെറുവണ്ണൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോര്‍പ്പറേഷൻ, ഫറോക്ക് നഗരസഭ വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.