TRENDING:

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; രണ്ട് സാംപിളുകൾ പരിശോധനയ്ക്ക് അയക്കും

Last Updated:

മെഡിക്കൽ കോളജ് വിദ്യാർഥി കോഴിക്കോട് നിന്ന് വന്നതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. കാട്ടാക്കട സ്വദേശിനിക്കും മെഡിക്കൽ കോളജിലെ ഒരു വിദ്യാഥിക്കുമാണ് രോഗ സംശയം. ഇരുവരുടേയും സാംപിളുകൾ പരിശോധനയ്ക്ക് അയക്കും. രണ്ടു പേരെയും ഐസലേഷനിലേയ്ക്ക് മാറ്റും.
News18
News18
advertisement

മെഡിക്കൽ കോളജ് വിദ്യാർഥി കോഴിക്കോട് നിന്ന് വന്നതാണ്. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കളും കോഴിക്കോട് നിന്ന് വന്നവരുമാണ്.

അതേസമയം, ഫറോക്ക് ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച 39 വയസുകാരന്‍റെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. സെപ്റ്റംബര്‍ എട്ടിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ രാംകോ സിമന്റ് ഗോഡൗണില്‍ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂര്‍ ജമാഅത് മസ്ജിദിലെത്തി.

Also Read- കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ല; ഈ മാസം 23 വരെ ഓൺലൈൻ ക്ലാസ്

advertisement

മസ്ജിദിൽനിന്ന് ഉച്ചയ്ക്ക് യുകെ ചായക്കടയിലും വൈകീട്ട് 5.30ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലേക്കും ഇയാൾ പോയി. ഭാര്യവീട്ടിൽ കുറച്ചുസമയം ചെലവിട്ട ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി.

സെപ്റ്റംബര്‍ ഒമ്പതിന് ചെറുവണ്ണൂരിലെ രാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടിപി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച്‌ സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതല്‍ 6 മണി വരെ ഫറോക്കിലെ ടിപി ആശുപത്രിയിലെത്തി. അവിടുന്ന് തിരിച്ച്‌ വീട്ടിലേക്ക് പോയി. സെപ്റ്റംബര്‍ 10 ന് വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെപ്റ്റംബര്‍ 11ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയില്‍ ഫറോക്കിലെ ടിപി ആശുപത്രിയില്‍ ചെലവഴിച്ച്‌ വീട്ടില്‍ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതല്‍ സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്‍റ് ആശുപത്രിയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12.30 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; രണ്ട് സാംപിളുകൾ പരിശോധനയ്ക്ക് അയക്കും
Open in App
Home
Video
Impact Shorts
Web Stories