TRENDING:

നിപ സംശയം: സമ്പർക്ക പട്ടികയിൽ 75 പേർ; രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ

Last Updated:

രോഗലക്ഷണങ്ങളുമായി നാലുപേരാണ് കോഴിക്കോട് ചികിത്സയിലുള്ളതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: നിപ സംശയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പട്ടികയിൽ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരെല്ലാം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
News18
News18
advertisement

രോഗലക്ഷണങ്ങളുമായി നാലുപേരാണ് കോഴിക്കോട് ചികിത്സയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ ഒമ്പത്, നാല് വയസ് വീതമുള്ള ആൺകുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

മരിച്ച ഒരാളുടേതടക്കമുള്ള സാംപിളുകള്‍ ഇന്നലെ രാത്രിയിലാണ് പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചത്. ഇന്ന് വൈകിട്ടോടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നിപ അവലോക യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.

Also Read- കോഴിക്കോട് പനി ബാധിച്ച് 2 മരണം; നിപയെന്ന് സംശയം; ജില്ലയിൽ ജാഗ്രതാ നിർദേശം

advertisement

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് അറിയിച്ചു. കണ്‍ട്രോള്‍ റൂം തുറക്കും. സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് മാത്രം ആശുപത്രികള്‍ സന്ദർശിക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. രോഗികളെ കാണാനും മറ്റും ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കണമെന്നും, വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.

Summary- Health Minister Veena George informed that there are 75 people on the list prepared in connection with Nipah suspicion

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപ സംശയം: സമ്പർക്ക പട്ടികയിൽ 75 പേർ; രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ
Open in App
Home
Video
Impact Shorts
Web Stories