അതെ സമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണ്. ഇന്ന് 13 പേരുടെ പരിശോധന ഫലങ്ങൾ ആണ് വരാനുള്ളത്. ഇതിൽ 4 പേര് തിരുവനന്തപുരം സ്വദേശികൾ ആണ്. ഇവർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവർ ആണ്. 9 പേരുടെ പരിശോധന കോഴിക്കോടും 4 പേരുടെ തിരുവനന്തപുരത്തും ആണ് നടക്കുക.
ഇതിൽ 6 പേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അതെ സമയം സമ്പർക്കപ്പട്ടികയിലെ ആളുകളുടെ എണ്ണം 350 ആയി ഉയർന്നു. അതിൽ 101 പേര് ഹൈ റിസ്ക് പട്ടികയിൽ പെട്ടവരാണ്. ഇതിൽ തന്നെ 68 പേര് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് ആണ് ആളുകളെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
advertisement
ഇതോടൊപ്പം നിപ ബാധിതനായ കുട്ടി മുമ്പ് യാത്ര ചെയ്ത സ്വകാര്യ ബസും ഇതിലെ യാത്രികരെയും കണ്ടെത്താൻ ഉള്ള ശ്രമങ്ങളും നടക്കുന്നുണ്ട് എന്നും മന്ത്രി വീണ ജോർജ് അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കി. കൂടാതെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് ഇന്ന് സാമ്പിളുകള്‍ ശേഖരിക്കും.