ചൊവ്വാഴ്ച്ച രാവിലെയാണ് കടുത്ത പനിയോടെ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ എത്തിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കി.
Also Read- സംസ്ഥാനത്ത് 4 നിപ കേസുകള്‍ സ്ഥിരീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ 30ന് മരിച്ച ആൾക്കും രോഗം
വിദ്യാർത്ഥിയുടെ സ്രവങ്ങൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. 7 പഞ്ചായത്തുകളിലെ നിരവധി വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നിപ ബാധിച്ച് മരിച്ച ആദ്യ രോഗിയുടെ സമ്പർക്കപ്പട്ടിക പൂർണമായി തയ്യാറാക്കി.
advertisement
തിങ്കളാഴ്ച മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കപ്പട്ടികയും ഇന്നലെ രോഗം സ്ഥിരീകരിച്ച 9 വയസ്സുകാരന്റെയും 30 വയസ്സുകാരന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. ആയഞ്ചേരി സ്വദേശിയുടെ ഖബറടക്കം ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് നടന്നു.