താഴെ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടത്.
കണ്‍ട്രോള്‍ സെല്‍ നമ്ബര്‍ – 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100.
സ്ഥലം (സമയം)
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി – ഒന്ന് ( 29.08.2023 പുലര്‍ച്ചെ 2 മുതല്‍ 4 വരെ)
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി ഒന്നും പ്രയോറിറ്റി രണ്ടിനും പൊതുവായ ഇടനാഴി ( 29.08.2023 പുലര്‍ച്ചെ 3 മുതല്‍ 4 വരെ)
advertisement
എംഐസിയു രണ്ടിന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം ( 29.08.2023 പുലര്‍ച്ചെ 3.45 മുതല്‍ 4.15 വരെ)
എംഐസിയു രണ്ടില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ (29.08.2023 പുലര്‍ച്ചെ 3.45ന് ശേഷം അഡ്‌മിറ്റായ എല്ലാ രോഗികളും)
അതിനിടെ കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 39 വയസുകാരനാണ് നിപ സ്ഥരീകരിച്ചത്. ഇയാൾ രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്. ഇതോടെ നാല് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Also read- നിപയിൽ ആശ്വാസം; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
എന്നാൽ കോഴിക്കോട് നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെത് അടക്കം കൂട്ടിച്ചേര്‍ത്ത് വിപലീകരിച്ച സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.