ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടി റമ്പുട്ടാൻ കഴിച്ചത്. ഈ പ്രദേശത്ത് നിന്നും ഒമ്പത് വവ്വാലുകളുടെ സാംപിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിപ ആദ്യം വന്ന അവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ സ്ഥിതി. ക്വാറന്റീൻ, സാമൂഹിക അകലം, മാസ്‌ക് എന്നിവ പോലുള്ള കാര്യങ്ങളിൽ ജനങ്ങൾ നേടിയ അവബോധം പ്രതിരോധ പ്രവർത്തനങ്ങളെ ഊർജിതമാക്കാൻ സഹായിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
അടിയന്തിര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലാബ് സജ്ജമാക്കാൻ സാധിച്ചത് രോഗനിർണ്ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും സഹായകരമായി. എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും വൈറസിന്റെ ഉറവിടം പൂർണ്ണമായും കണ്ടെത്തുന്നത് വരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
Also read- Nipah |കോഴിക്കോട്ട് മെഡിക്കൽ കോളജിൽ നിപ ലാബ് സജ്ജമായി; അടിയന്തര സാഹചര്യം നേരിടാൻ തയ്യാർ
നാല് ദിവസം മുന്‍പാണ് നിപ രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു.
Also read- Nipah | ആശ്വാസമായി പരിശോധനാഫലം; പത്ത് പേരുടെ സാമ്പിൾ നെഗറ്റീവ്
അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ ഡോക്ടര്‍ സാംബിള്‍ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
പിന്നീട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ശനിയാഴ്ച വൈകിയാണ് ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസീറ്റീവാണെന്ന് കണ്ടെത്തിയാതായി മന്ത്രി അറിയിച്ചിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി
സംസ്ഥാനത്തെ കോവിഡ്, നിപ സാഹചര്യം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഓണ്‍ലൈന്‍ വഴി ചേര്‍ന്നു. മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
