വർഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരായ ഒരു പൊതുമനസ്സാണ് കേരളീയ സമൂഹത്തിനുള്ളത്. ഭൂരിഭാഗം ജനങ്ങളും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും സാമുദായിക സൗഹാർദത്തിലുമാണ് വിശ്വസിക്കുന്നത്. സാമുദായിക സൗഹാർദമാണ് ലീഗിന്റെ സംസ്കാരം.അതിൽ പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്യും. ലീഗിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ലെന്നും മറ്റുള്ളവരുടെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറഞ്ഞു നടക്കലല്ല ലീഗിന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
ലീഗിനെ ആർക്കും മാറ്റി നിർത്താൻ പറ്റില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഗൗരവകരമായ ചർച്ചകളാരംഭിച്ചില്ലെന്നും സീറ്റ് വിഭജനം, സീറ്റ് വച്ചുമാറൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 23, 2026 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടായി;സഖ്യമല്ല;മുസ്ലീംലീഗ് മതേതരത്വത്തിനൊപ്പം';സാദിഖലി ശിഹാബ് തങ്ങൾ
