ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും മതരാഷ്ട്രവാദം ഇപ്പോഴില്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ജൂൺ 10 ന് പറഞ്ഞിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമർശിക്കുന്നവർ അതിനെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കു കയാണ് എന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. പ്രവാചകനെ സ്നേഹിക്കുന്ന ഒരു വിശ്വാസിക്കും ഇതിനെ എതിർക്കാൻ കഴിയില്ലെന്നും, "ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ?" എന്ന ചോദ്യവുമായാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
advertisement
ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ? പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ. അതിൻറെ ആസ്ഥാനം മദീനയായിരുന്നു.അത് സ്ഥാപിതമായത്. അതിൻറെ നായകനെ അന്നാട്ടുകാർ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിൻറെ പേര് നൽകുകയായിരുന്നു. മദീനത്തുന്നബി. അത് ഒരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുൽ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തിൽ താഴെയായിരുന്നു. ഇസ്ലാമിക് റിപ്പബ്ലികിനെ വിമർശിക്കുന്നവർ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല.
ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇപ്പോഴില്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന ഒട്ടേറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.
