Also Read- സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; 104 മരണം; ടിപിആർ പത്തിന് മുകളിൽ തുടരുന്നു
കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ ഉദാരമായാണ് നടത്തിയത്. ഇത്തവണ ചോദ്യപേപ്പറിൽ കൂടുതൽ ചോയ്സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങൾ കൈമാറിയിരുന്നു. പരീക്ഷകൾ ഉദാരമായി നടത്തിയതിനാൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
advertisement
Also Read- പെട്രോൾ ഡീസൽ വിലവർധന; 300 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകാൻ സംസ്ഥാന സർക്കാർ
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. ഈമാസം ഏഴിന് ആരംഭിച്ച എസ്എസ്എൽസി മൂല്യനിർണയത്തിൽ 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്. നിലവിൽ ടാബുലേഷനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ടാബുലേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങളും സർക്കാർ സജീവമാക്കിയിട്ടുണ്ട്. ടാബുലേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അടുത്തമാസം പകുതിയോടെ എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.