TRENDING:

കേരളത്തിൽ മുഹറത്തിന് തിങ്കളാഴ്ച അവധിയില്ല; അവധി ഞായറാഴ്ച തന്നെ

Last Updated:

ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ മുഹറം അവധി വിഷയത്തിൽ വ്യക്തതവരുത്തി സർക്കാർ. കേരളത്തിൽ മുഹറത്തിന് തിങ്കളാഴ്ച അവധിയില്ലെന്നും അവധി ഞായറാഴ്ച തന്നെയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 6 ഞായറാഴ്ചയാണ് നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം മുഹറം അവധിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ഇസ്‌ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ചന്ദ്ര മാസ പിറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവില്‍ അവധി ഉള്ളത്. എന്നാല്‍ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫയല്‍ ജനറല്‍ അഡ്മിസ്ട്രേഷന്‍ വിഭാഗത്തിന്റെ പരിഗണനയിലാണ്', ടി വി ഇബ്രാഹിം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ മുഹറത്തിന് തിങ്കളാഴ്ച അവധിയില്ല; അവധി ഞായറാഴ്ച തന്നെ
Open in App
Home
Video
Impact Shorts
Web Stories