കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരാണ് കെ.എസ്.ആർ.ടി.സിയിലെ പരിഷ്ക്കരണങ്ങളെ അട്ടിമറിക്കുന്നതെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം. നൂറു കോടി രൂപ കാണാനില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. ഇതിനു പിന്നാലെ ഫേസ്ബുക്ക് ലൈവിൽ തൊഴിലാളികളെ അഭിസംബോധന ചെയ്തും ബിജു പ്രഭാകർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
advertisement
Also Read 'ആക്ഷേപിച്ചത് ജീവനക്കാരെയല്ല, കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്ക്': ബിജു പ്രഭാകര്‍
ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും ചീഫ് ഓഫിസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് ചൂണ്ടിക്കാട്ടിയതെന്നും എം.ഡി ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു. ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടുക മാത്രമാണ് അല്ലാതെ പ്രത്യേക അജണ്ടയില്ലെന്നും അദ്ദേഹം പറഞ്ഞു.