advertisement

കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡിയുടെ ആരോപണത്തിന് കൂടുതൽ തെളിവുകൾ പുറത്ത്

Last Updated:

കെ.ടി.ഡി.എഫ്.സിയിൽ നിന്നെടുത്ത വായ്പ തിരിച്ചടവിൽ കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ 311 കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തി. 2018 ലെ ഓഡിറ്റിലായിരുന്നു ഈ കണ്ടെത്തൽ.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നൂറു കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡി ബിജുപ്രഭാകറിന്റെ വാദം ശരിവച്ച് രേഖകൾ. കെ.ടി.ഡി.എഫ്.സിയിൽ നിന്നെടുത്ത വായ്പ തിരിച്ചടവിൽ കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ 311 കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തി. 2018 ലെ ഓഡിറ്റിലായിരുന്നു ഈ കണ്ടെത്തൽ. തുടർന്ന് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്
കെ.എസ്.ആർ.ടി.സി ഹ്രസ്വകാല വായ്പകൾ പലിശ കുറവുള്ള ദീർഘകാല വായ്പകളാക്കി മാറ്റാനായിരിന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരുന്നപ്പോൾ കൺസോർഷ്യം രൂപീകരിച്ചത്. ഇതിൽ 2015 ലെ കണക്ക് പ്രകാരം കെ.ടി.ഡി.എഫ്.സിക്ക് തിരികെ അടയ്ക്കാനുള്ള വായ്പ കുടിശിക 1375.73കോടി രൂപയായിരുന്നു. ഇതിൽ ബാക്കിയുള്ള 435.67 കോടി രൂപ തിരിച്ചടയ്ക്കണമെന്നു കാട്ടി കെ.ടി.ഡി.എഫ്.സി കത്ത് അയച്ചതോടെയാണ് അക്കൗണ്ടിലെ  ക്രമക്കേടുകൾ സംബന്ധിച്ച സൂചന പുറത്ത് വന്നത്. കെ.എസ്.ആർ.ടി.സി കണക്ക് പ്രകാരം അപ്പോൾ 278.28 കോടി രൂപമാത്രമായിരുന്നു തിരികെ അടയ്ക്കാനുണ്ടായിരുന്നത്. ഇതോടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തർക്കം സർക്കാരിന് മുന്നിലെത്തി.
advertisement
കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സി തിരിച്ചടച്ചെന്നു പറയുന്ന തുകയിൽ 311.48 കോടി രൂപയുടെ കുറവാണ് കണ്ടെത്തിയത്. തുടർന്ന് ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ നിന്നും വായ്പ തിരിച്ചടവിനായി മാറ്റിയ 100 കോടിയോളം രൂപ കെ.ടി.ഡി.എഫ്.സി അകൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തയത്.
advertisement
കെ.എസ്.ആർ.ടി.സിയിലെ എട്ട് ജീവനക്കാരായിരുന്നു ഇത് സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ 2015 കാലഘട്ടത്തിൽ അക്കൗണ്ട് മാനേജർ ആയിരുന്ന ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയറക്ടർ കെ.എം ശ്രീകുമാർ മാത്രമാണ് സർവ്വീസിലുള്ളത്. ബാക്കിയുള്ളവർ  വിരമിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡിയുടെ ആരോപണത്തിന് കൂടുതൽ തെളിവുകൾ പുറത്ത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement