ഏറ്റവുമൊടുവിൽ രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള 1192 പേരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
നിലവിൽ നിപ ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനഫലം ഇന്ന് രാത്രിയോടെ അറിയാനാകും. ഇനി 51 സാംപിളുകളുടെ ഫലമാണ് വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് നിപാ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതാണ് ഇക്കാര്യം. നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ ബിൽ അടയ്ക്കേണ്ടതില്ലെന്നും, ഇക്കാര്യം കുടുംബത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
advertisement
പുതിയ കേസുകളില്ല; ആശ്വാസം
നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്.
Also Read- നിപ മരണം നടന്ന വീട്ടിൽ താമസിച്ച ദമ്പതികൾക്കെതിരെ കേസ്; ക്വറന്‍റീൻ ലംഘിച്ചെന്ന് പൊലീസ്
ഇതുവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2 പേർ മരിച്ചു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.