ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി വെള്ളിയാഴ്ച കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൃശ്ചികം ഒന്നിന് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ഭീഷണിയുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷയൊരുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളം മുതല്‍ സുരക്ഷ വേണമെന്നും മടങ്ങിപോകുമ്പോള്‍ മഹാരാഷ്ട്രവരെ സുരക്ഷിതമായി എത്തിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.
തൃപ്തി ദേശായി വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദർശനത്തിന് അനുമതി വേണമെന്ന് ആവശ്യം
advertisement
ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അയ്യപ്പ ഭക്തര്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്. വിമാനത്താവളത്തിലെത്തിയാല്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. എന്തുവന്നാലും ദര്‍ശനം നടത്താതെ മടങ്ങില്ല. മഹാത്മാഗാന്ധിയുടെ അഹിംസാമാര്‍ഗമായിരിക്കും ഞങ്ങള്‍ അവലംബിക്കുക. ശബരിമലയില്‍ അക്രമമോ മറ്റോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനും പൊലീസിനുമായിരിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഭക്ഷണം, യാത്ര, ഹോട്ടല്‍ താമസം എന്നിവയുടെ ബില്ലുകള്‍ സമര്‍പ്പിക്കാം- കത്തില്‍ പറയുന്നു.
ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി
എന്നാല്‍ തൃപ്തിയുടെ ഈ കത്തിന് പൊലീസ് മറുപടി നല്‍കിയിട്ടില്ല. പ്രത്യേക സുരക്ഷ നല്‍കാതെ എല്ലാ യുവതികള്‍ക്കും നല്‍കുന്ന പരിരക്ഷ മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസെന്നാണ് സൂചന. അതേസമയം ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത യുവതികളുടെ എണ്ണം 800 ആയി.

