ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി
Last Updated:
ന്യൂഡൽഹി: ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജനുവരി 22വരെ കാത്തിരിക്കാൻ ഹർജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഷൈലജ വിജയനാണ്അ ഭിഭാഷകനായ മാത്യു നെടുമ്പാറ വഴി കോടതിയെ സമീപിച്ചത്.
ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അമ്പതു റിവ്യൂ ഹർജികളും നാല് റിട്ട് ഹർജികളും ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കാൾ സുപ്രീംകോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി ഇന്നത്തെ വിധിയിൽ എടുത്തു പറഞ്ഞിരുന്നു.
ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന പ്രയാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
നാലുവരി വിധിന്യായമാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയത്. 'എല്ലാ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ അനുയോജ്യമായ ബെഞ്ചിൽ വാദം കേൾക്കും. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും സംസ്ഥാന സർക്കാരും കക്ഷികളായ കേസിൽ 2018 സെപ്റ്റംബർ 28ൽ പുറപ്പെടുവിച്ച കോടതി വിധിക്ക് സ്റ്റേ ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു'.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2018 10:54 AM IST


