മൃതദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചതിലൂടെ പാര്‍ട്ടി അവരുടെതായ ബഹുമാനം നല്‍കുകയും, ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ചെയ്തത്. ശേഷം മതപരമായ മുഴുവന്‍ ആചാരങ്ങളും ചെയ്താണ് ഔഫിനെ ഖബറടക്കിയതെന്നും ഹകീം അസ്ഹരി പറഞ്ഞു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് എ.പി അബദുല്‍ ഹകീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്.
പ്രസ്ഥാനത്തിന്റെ നിലപാടിന് വിരുദ്ധമായി ഇടതുപക്ഷത്തെ കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ എസ്.വൈ.എസ് ജില്ലാ ഭാരവാഹിയായ മുഹമ്മദലി കിനാലൂര്‍ ഇന്നലെ പങ്കുവെച്ച അഭിപ്രായത്തിനെതിരെ കടുത്ത രോഷം കാന്തപുരം വിഭാഗത്തില്‍ ഉണ്ടായിട്ടുണ്ട്.
advertisement
അബ്ദുറഹ്മാന്‍ ഔഫിനെ സി.പി.എം രക്തസാക്ഷിയാക്കിയ പാര്‍ട്ടി നടപടിയെ വിമര്‍ശിച്ചായിരുന്നു മുഹമ്മദലി കിനാലൂരിന്റെ എഫ്.ബി പോസ്റ്റ്. കിനാലൂരിനെ പിന്തുണച്ച് സംഘടനയുമായി ബന്ധമുള്ള മറ്റ് ചിലരും എഫ്.ബി കുറിപ്പിട്ടിരുന്നു.
മുസ്ലിം ലീഗ്-ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങള്‍ കിനലൂരിന്റെ പോസ്റ്റ് ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു. ഇതോടെയാണ് മൃതദേഹത്തിന് സി.പി.എം അഭിവാദ്യം നല്‍കിയതിനെ പിന്തുണച്ച് അബ്ദുല്‍ ഹക്കീം അസ്ഹരി രംഗത്തെത്തിയത്
