TRENDING:

'വിഷയങ്ങൾ മനസിലിരുന്നാൽ മതിയോ? എൻഎസ്എസിന്‍റെ ഒരു ബോഡിയിലും ഉന്നയിച്ചിട്ടില്ല'; കലഞ്ഞൂർ മധുവിനെതിരെ ജി സുകുമാരൻ നായർ

Last Updated:

കൺവെൻഷൻ സെന്ററിന് സ്ഥലം വാങ്ങിയതിൽ അഴിമതി എന്ന ആരോപണത്തിൽ വസ്തുതയില്ലെന്നും സുകുമാരൻ നായർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനം കൊണ്ടാണ് കലഞ്ഞൂർ മധുവിന് പുറത്തു പോകേണ്ടിവന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വന്തം കുഴപ്പങ്ങൾ കൊണ്ട് മൂന്നാലു പേർ എൻഎസ്എസിൽ നിന്ന് പുറത്തു പോയിട്ടുണ്ട്. ഇടുക്കി വൈക്കം നെയ്യാറ്റിൻകര ഇതെല്ലാം ഉദാഹരണമാണ്. ഇവരെ എല്ലാവരെയും കലഞ്ഞൂർ മധു സപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം പലരും എൻഎസ്എസിനെതിരെ പ്രതികരിച്ചുവെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. വിഷയങ്ങൾ എല്ലാം മനസ്സിലിരുന്നാൽ മതിയോ. എൻഎസ്എസിന്റെ ഒരു ബോഡിയിലും ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ല. വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മിനിറ്റ്സ് ബുക്കിൽ കാണുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
NSS
NSS
advertisement

കലഞ്ഞൂർ മധു എന്തുകൊണ്ട് നോമിനേഷൻ കൊടുത്തില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. കലഞ്ഞൂർ മധുവിനു വേണ്ടി പറയാൻ ആരും ഉണ്ടായിരുന്നില്ല. പടിക്ക് പുറത്ത് ഇറങ്ങിയശേഷമാണ് അദ്ദേഹം എന്തെങ്കിലും പറഞ്ഞത്. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കാതിരിക്കൻ ആകില്ല.

തനിക്ക് ആരോടെങ്കിലും ഇഷ്ടമായിരുന്നു എന്ന് പറയരുത്. തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം എങ്കിൽ പറഞ്ഞോ. എൻഎസ്എസ് സമാധിയിൽ പുഷ്പാർച്ചന നടക്കുന്നതിൽ ആരെയും തടഞ്ഞിട്ടില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.

തന്റെ ഏതു ബന്ധുവിനാണ് എൻഎസ്എസിൽ ജോലി ഉള്ളതെന്ന് സുകുമാരൻ നായർ ചോദിച്ചു. കൺവെൻഷൻ സെന്ററിന് സ്ഥലം വാങ്ങിയതിൽ അഴിമതി എന്ന ആരോപണത്തിൽ വസ്തുതയില്ല. ഏഴ് ലക്ഷം രൂപയുടെ ഭൂമി 17 ലക്ഷത്തിന് വാങ്ങിയെന്നാണ് ആരോപണം. സർക്കാർ ഫെയർ വാല്യു മാത്രം 15 ലക്ഷം രൂപയുള്ള സ്ഥലത്തെ കുറിച്ച് ആണ് ആരോപണം. ഓണം കേറാമൂലയിൽ അല്ല സ്ഥലം വാങ്ങിയതെന്നും സുകുമാരൻ നായർ പറഞ്ഞു.

advertisement

പി എൻ സുരേഷിനെ എൻഎസ്എസ് പുറത്താക്കാൻ അയാൾ എൻഎസ്എസ്സിന്റെ നേതാവല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. അയാൾക്ക് വേദിയിലിരിക്കാൻ പോലുമുള്ള യോഗ്യതയില്ല. എൻഎസ്എസിന്റെ ശമ്പളക്കാരൻ മാത്രമാണ് സുരേഷ്. എന്നിട്ട് എൻഎസ്എസിന്റെ പിൻഗാമി അയാൾ ആണെന്ന് പ്രചരിപ്പിച്ചുവെന്നും സുകുമാരൻ നായർ പറഞ്ഞു.

Also Read- ജി.സുകുമാരൻ നായർക്ക് അതൃപ്തി; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്ത്; പകരം കെബി ഗണേഷ് കുമാർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിഷപ്പ് മരിച്ചപ്പോൾ വി.ഡി. സതീശൻ തന്നെ കാണാൻ പെരുന്നയിൽ വന്നു. അവസരം നോക്കി തർക്കങ്ങൾ പരിഹരിക്കാമെന്നാണ് സതീശൻ ധരിച്ചത്. തന്‍റെ മര്യാദ കൊണ്ടാണ് അന്ന് സ്വീകരിച്ചത്. ഭക്ഷണം കഴിച്ചിട്ട് പോവാൻ പറഞ്ഞിരുന്നു. തന്നോട് രാഷ്ട്രീയം ഒന്നും പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നെങ്കിൽ ബാക്കി പറയുമായിരുന്നു. സതീശനോടുള്ള നിലപാടിൽ മാറ്റമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിഷയങ്ങൾ മനസിലിരുന്നാൽ മതിയോ? എൻഎസ്എസിന്‍റെ ഒരു ബോഡിയിലും ഉന്നയിച്ചിട്ടില്ല'; കലഞ്ഞൂർ മധുവിനെതിരെ ജി സുകുമാരൻ നായർ
Open in App
Home
Video
Impact Shorts
Web Stories