TRENDING:

'എന്നും ആവശ്യമില്ലാതെ കാല് നക്കാൻ പോയാല്‍ ഇതൊക്കെ കേള്‍ക്കും'; കൂറിലോസ് വിഷയത്തിൽ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി

Last Updated:

''സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മന്ത്രിസ്ഥാനം രണ്ടെണ്ണം നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ട്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവരദോഷി പരാമര്‍ശത്തെ പരിഹസിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മാര്‍ കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ. ആവശ്യമില്ലാതെ കാലു നക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
advertisement

സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മന്ത്രിസ്ഥാനം രണ്ടെണ്ണം നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ ബിജെപിയെ അഭിനന്ദിക്കുന്നു. സഹമന്ത്രിസ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചതെന്ന ചോദ്യത്തിന്, ആദ്യം താഴെ നിന്നല്ലേ വരേണ്ടതെന്നായിരുന്നു മറുപടി.

കേന്ദ്രത്തിന്റെ അനുഭവം പഠിച്ചു കൊണ്ട് മര്യാദയ്ക്ക്, പ്രതിപക്ഷത്തെയും കയ്യിലെടുത്തുകൊണ്ട് ജനങ്ങള്‍ക്ക് ഗുണകരമായ പ്രവൃത്തി ഇനിയെങ്കിലും ചെയ്തില്ലെങ്കില്‍ കേരള സര്‍ക്കാരിനും ഇതേ അനുഭവം തന്നെയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ചയാണെന്നായിരുന്നു ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുകയെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പുരോഹിതന്മാരില്‍ വിവരദോഷികളും ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്നും ആവശ്യമില്ലാതെ കാല് നക്കാൻ പോയാല്‍ ഇതൊക്കെ കേള്‍ക്കും'; കൂറിലോസ് വിഷയത്തിൽ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories