TRENDING:

അടുപ്പത്തിന്റെ താക്കോൽ വീണ്ടും; രമേശ് ചെന്നിത്തലയ്ക്ക് മന്നം ജയന്തി ആഘോഷത്തിലേക്ക് എൻഎസ്എസ് ക്ഷണം

Last Updated:

കഴിഞ്ഞ എട്ട് വർഷമായി എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകൽച്ചയിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: താക്കോൽ സ്ഥാന വിവാദത്തിൽ തട്ടി എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന പിണക്കത്തിന്റെ മഞ്ഞുരുകുന്നു. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് 8 വർഷമായുള്ള അകൽച്ചയ്ക്ക് അന്ത്യമാകുന്നത്.
News18
News18
advertisement

കഴിഞ്ഞ എട്ട് വർഷമായി എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകൽച്ചയിലായിരുന്നു. 2013ൽ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

2013ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല.

advertisement

വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല -എൻഎസ്എസ് അകൽച്ചയിലേക്ക് നയിച്ചത്. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിലേക്കാണ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. തനിക്ക് ക്ഷണം ഉണ്ടെന്ന് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. താൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടുപ്പത്തിന്റെ താക്കോൽ വീണ്ടും; രമേശ് ചെന്നിത്തലയ്ക്ക് മന്നം ജയന്തി ആഘോഷത്തിലേക്ക് എൻഎസ്എസ് ക്ഷണം
Open in App
Home
Video
Impact Shorts
Web Stories