TRENDING:

നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ തീർത്ഥാടകർ വർധിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പമ്പ: പൊലീസ് നിയന്ത്രണളിൽ ഇളവ് വരുത്തിയതോടെ ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. കാർത്തിക ദിവസമായ വെള്ളിയാഴ്ച മാത്രം അര ലക്ഷത്തോളം അയ്യപ്പൻമാരെത്തിയെന്നാണ് കണക്ക്. വൈകിട്ട് ഏഴുവരെ 43,420 തീർത്ഥാടകർ മലകയറിയെന്നാണ് പൊലീസിന്റെ കണക്ക്. മണ്ഡലപൂജയ്ക്ക് നട തുറന്ന ശേഷം കൂടുതൽ തീർത്ഥാടകർ എത്തിയത് വെള്ളിയാഴ്ചയാണ്. ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയും തീർത്ഥാടകരുടെ വരവിനെ ബാധിച്ചില്ല.
advertisement

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സംഘർഷ സാധ്യത കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അയ്യപ്പൻമാരുടെ വരവിനെ ബാധിച്ചിരുന്നു. നടവരവിൽ വൻ തോതിൽ കുറവുമുണ്ടായി. ആന്ധ്ര, തെലങ്കാന, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ദർശനത്തിനെത്തുന്നവരിൽ അധികവും. 'ഗജ' ചുഴലിക്കാറ്റും പ്രളയവും തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ കുറയാൻ മറ്റൊരു കാരണമായി. വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള ഭക്തരുടെ എണ്ണത്തിലും വർധനയുണ്ട്. ഗണപതി ക്ഷേത്രത്തോടുചേർന്ന് ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ രേഖകൾ പരിശോധിക്കുന്നത്.

advertisement

ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യമുണ്ടെന്ന് കോടതി

തിരക്കു വർധിച്ചതോടെ കെ.എസ്.ആർ.ടി.സി നിലയ്ക്കൽ- പമ്പ ചെയിൻ സർവീസുകളുടെ കളക്ഷനിലും വർധനവുണ്ട്. വ്യാഴാഴ്ച മാത്രം 12.5 ലക്ഷം രൂപ ലഭിച്ചു. മുൻപുള്ള ദിവസങ്ങളിൽ പ്രതിദിന വരുമാനം ശരാശരി എട്ടര ലക്ഷമായിരുന്നു. ഇന്നലെ വൈകിട്ട് വരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് 530 ട്രിപ്പുകൾ നടത്തി. വ്യാഴാഴ്ച 389 ട്രിപ്പുകളാണ് നടത്തിയത്. 140 ജൻറം എ.സി, നോൺ എ.സി ബസുകളാണ് ചെയിൻ സർവീസ് നടത്തുന്നത്. തീരക്കേറുമ്പോൾ കൂടുതൽ എ.സി ബസുകൾ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

advertisement

തീർത്ഥാടകരുടെ എണ്ണം (16 മുതൽ 23 വരെ): 16ന് 20,843, 17 (ഹർത്താൽ ദിവസം): 2103, 18ന് 23,616, 19ന് 40,524, 20ന് 30,143, 21ന് 25,855, 22ന് 31,706, 23 (വൈകിട്ട് ഏഴ് വരെ): 43,420

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ തീർത്ഥാടകർ വർധിച്ചു