ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യമുണ്ടെന്ന് കോടതി
Last Updated:
പത്തനംതിട്ട: ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യമുണ്ടെന്ന് ഹൈക്കോടതി. എല്ലാവരും സഹകരിക്കണമെന്നും നിയമം ആരും കൈയിലെടുക്കരുതെന്നും ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ശബരിമലയെ എത്രയും വേഗം സാധാരണനിലയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി നിയമം കൈയിലെടുക്കരുതെന്ന് ഹർജിക്കാരോട് നിർദ്ദേശിച്ചു. അതേസമയം, സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയതിൽ ഹൈക്കോടതിഅതൃപ്തി അറിയിച്ചു. സത്യവാങ്മൂലം ഇന്ന് പരിഗണിക്കണമെങ്കിൽ ഇന്നലെ ഫയൽ ചെയ്യണമായിരുന്നു എന്നും കോടതി.
ഇതിനിടെ, ശബരിമല ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികൾ കോടതിയെ സമീപിച്ചു. യുവതികളുടെ ഹർജി പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2018 2:20 PM IST